‘ഒരു ബ്രേക്ക് എടുത്താല്‍ ഞാന്‍ ഗര്‍ഭിണി ആണെന്ന് പറയും’ വിവാഹവാര്‍ത്ത നല്‍കിയവരെ ട്രോളി നിത്യ മേനോന്‍

കുറച്ചുദിവസങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തയാണ് നടി നിത്യാ മേനോനും മലയാളത്തിലെ ഒരു യുവനടനും വിവാഹിതരാവാൻ പോകുന്നു എന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങളേക്കുറിച്ചെല്ലാം പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഇത്തരം വാർത്തകളെയെല്ലാം തള്ളിക്കളയുകയാണ് നിത്യ. ക്ലബ് എഫ് എമ്മിലൂടെയാ
യിരുന്നു നിത്യാ മേനോന്റെ പ്രതികരണം.

എന്റെ വിവാഹ വാർത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താൽ ​ഗർഭിണിയാണെന്നുവരെ കഥകൾ പ്രചരിക്കും. നടീനടന്മാർ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകൾക്ക് മനസിലാവില്ല. ഞാൻ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ​​ഗർഭിണിയാണെന്ന് കഥകൾ വന്നിരുന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന ആളുകൾ കുറച്ചുകൂടെ ചിന്തിക്കണമെന്നും അവർ പറഞ്ഞു.

Top