“താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ കേരളത്തിന് ഈ ഗതി വരില്ലായിരുന്നു”-പി സി ജോർജ്

കോട്ടയം: താൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ കേരളത്തിന് ഈ ഗതി വരില്ലായിരുന്നുവെന്ന് പി.സി.ജോർജ് എംഎൽഎ. സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിലാണു പി.സി.ജോർജിന്റെ പ്രതികരണം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കം മാറ്റി വയ്ക്കണമെന്ന് നേരത്തേ തന്നെ ആവശ്യം ഉന്നയിച്ചയാളാണ് പി സി ജോർജ്. ഇതിനായി സുപ്രീം കോടതിയിൽ വരെ പോവുകയും ചെയിതിരുന്നു.

“പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങിയപ്പോൾത്തന്നെ മുഖ്യമന്ത്രിക്കു നിവേദനം നൽകി. മൈൻഡ് ചെയ്തില്ല. പിന്നെ ഗവർണർക്ക് കൊടുത്തു. തെരഞ്ഞെടുപ്പ് മാറ്റാൻ സർക്കാർ അനുകൂലിക്കുന്നില്ലെന്നു ഗവർണർ മറുപടി നൽകി. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പോയി. അവിടെ കേസ് എടുക്കും മുൻപു തന്നെ സോളിസിറ്റർ ജനറൽ ഹാജരായി സർക്കാരിന്റെ എതിർപ്പ് അറിയിച്ചു.”പി.സി ജോർജ് വ്യക്തമാക്കി.

വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ഡ‍ൗൺ പ്രഖ്യാപിക്കണമെന്ന ഹൈക്കോടതി ഹർജിയെ അനുകൂലിക്കുന്നുവെന്നും പി.സി ജോർജ്പറഞ്ഞു.

Top