കേരളത്തില്‍ അവസരം തന്നാല്‍ കടക്കെണിയില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കും: അബ്ദുള്ളക്കുട്ടി

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവ?ഗണിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം അന്നം കഴിക്കുന്നവര്‍ വിശ്വസിക്കില്ലെന്ന് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ഇന്ന് സംസ്ഥാനത്ത് നടക്കുന്ന റെയില്‍വേ വികസനം കേന്ദ്രം പരി?ഗണക്കുന്നതിന്റെ ഉദാഹരണമാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ അവസരം തന്നാല്‍ കടക്കെണിയില്‍ നിന്നും സംസ്ഥാനത്തെ മോചിപ്പിക്കാനാകും. ധനമന്ത്രി കെ.എന്‍ ബാല?ഗോപാലിന് സാമ്പത്തികശാസ്ത്രം അറിയില്ല. ധനമന്ത്രിക്ക് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു.കാഴ്ചപ്പാടുള്ള നേതൃത്വം ആവശ്യമാണ്. കടം വാങ്ങുന്ന ഭരണകൂടമല്ല വേണ്ടത്.

Top