പശു കള്ളക്കടത്ത് നടന്നാല്‍ പൊലീസിനെതിരെ കര്‍ശന നടപടിയെന്ന് രഘുബര്‍ ദാസ്

റാഞ്ചി: ജാര്‍ഖണ്ഡിലെ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പശുവിനെ കടത്തിയതായി ഏതെങ്കിലും കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ സ്‌റ്റേഷന്റെ ചുമതലയുള്ള ഓഫീസറെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ്.

നിയമ ലംഘനം നടത്തുന്നവര്‍ക്കു നേരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയതോടൊപ്പം പരാതിക്കാരോട് മോശമായി പെരുമാറുന്ന ഉദ്യാഗസ്ഥരേയും ജോലിയില്‍ അശ്രദ്ധ കാണിക്കുന്നവരേയും പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് സംഭവിക്കുന്ന കൊലപാതകങ്ങള്‍ എങ്ങനെയും തടയണമെന്നും ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു.

എസ്പിമാര്‍ ദിവസവും രണ്ട് സ്റ്റേഷന്‍ സന്ദര്‍ശിക്കണം. ആഴ്ചയില്‍ ഒരിക്കല്‍ ഡിഐജിമാര്‍ ജില്ലയിലെ മുഴുവന്‍ സ്റ്റേഷനുകളിലും പരിശോധന നടത്തണമെന്നും മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലെ ഇന്‍ ചാര്‍ജുമാരെ ആദരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top