സിഗരറ്റ് പാക്കറ്റില്‍ ആരോഗ്യ മുന്നറിയിപ്പ് നല്‍കാമെങ്കില്‍ ഗംഗയുടെ കാര്യത്തില്‍ എന്തുകൊണ്ടില്ല:ഹരിത ട്രെബ്യൂണല്‍

ganga1

ന്യൂഡല്‍ഹി: ഗംഗയിലെ മലിനീകരണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. സിഗരറ്റ് പാക്കറ്റുകള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാമെങ്കില്‍ ഗംഗാ നദിയുടെ കാര്യത്തില്‍ എന്തുകൊണ്ട് ആയിക്കൂടെന്ന് കേന്ദ്ര ഹരിത ട്രിബ്യൂണല്‍. ഗംഗാജലം നാള്‍ക്കുനാള്‍ മലിനമാവുകയാണെന്ന റിപ്പോര്‍ട്ടിന്മേല്‍ ട്രിബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി.

ഹരിദ്വാറിനും ഉത്തര്‍പ്രദേശിലെ ഉന്നവോയ്ക്കുമിടിയിലെ ഗംഗാജലം കുടിവെള്ളത്തിനായി ഉപയോഗിക്കാനോ കുളിക്കുന്നതിനോ പോലും കഴിയില്ലെന്ന് ഹരിത ട്രിബ്യൂണല്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗംഗയുടെ തീരത്ത് ഓരോ 100 കി.മീ ഇടവിട്ടും ജലം ഉപയോഗയോഗ്യമാണോ എന്ന് വിശദമാക്കുന്ന ഡിസ്പ്‌ളേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നാഷണല്‍ മിഷന്‍ ഫോര്‍ ക്‌ളീന്‍ ഗംഗ (എന്‍.എം.സി.ജി)ക്ക് നിര്‍ദ്ദേശം നല്‍കി.

Top