ബിജെപി സ്ഥാനമേറ്റാൽ അക്കൗണ്ടില്‍ 18000 രൂപ എത്തും: കര്‍ഷകരോട് അമിത് ഷാ

ശ്ചിമ ബംഗാൾ: ബിജെപി അധികാരത്തിലെത്തിയാല്‍ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 18,000 രൂപ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കർഷകർക്ക് കേന്ദ്രം നൽകുന്ന സഹായം മമത ബാനർജി തടയുകയാണെന്നും അമിത് ഷാ ആരോപിച്ചു.

“മോദിജി നൽകുന്ന പണം നിങ്ങൾക്ക് എങ്ങനെ കിട്ടാനാണ്? മമത ദീദി അർഹരായവരുടെ പട്ടികയോ ബാങ്ക് വിവരങ്ങളോ ഇതുവരെ നൽകിയിട്ടില്ല. മോദിയുടെ ജനപ്രീതി കണ്ട് പേടിച്ച് ബംഗാള്‍ മുഖ്യമന്ത്രി ആനുകൂല്യങ്ങൾ തടയുകയാണ്. നിങ്ങൾ പേടിക്കേണ്ട. ബിജെപിയെ അധികാരത്തിലെത്തിക്കൂ. സർക്കാർ ഇവിടെ അധികാരത്തിലെത്തി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 18,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും-അമിത് ഷാ പറഞ്ഞു.

കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച പിഎം കിസാന്‍ സ്കീമിനെ കുറിച്ചാണ് അമിത് ഷായുടെ പരാമര്‍ശം.ബംഗാള്‍ സര്‍ക്കാര്‍ അര്‍ഹരായവരുടെ പട്ടിക ഇതുവരെ സമര്‍പ്പിച്ചില്ലെന്നാണ് ബിജെപിയുടെ ആരോപണം.

Top