വവ്വാലുകളിൽ നിന്നല്ല വൈറസ് എങ്കിൽ കൂടുതൽ ശക്തമായ അന്വേഷണം അനിവാര്യം !

കൊച്ചി : നിപ്പാ വൈറസ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ശക്തമാകുകയാണ്. ഇതിനിടെ രോഗം വവ്വാലുകളില്‍ നിന്നല്ല എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് മെഡിക്കല്‍ കോളേജ് മുന്‍ പ്രൊഫസര്‍ ഡോ. കെ.പി അരവിന്ദന്‍.

രോഗം വന്ന് മരിച്ച മൂസയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വവ്വാലില്‍ നിന്ന് നിപ്പ കണ്ടെത്തിയിട്ടില്ലെന്ന പരിശോധന ഫലം പുറത്തുവന്നതോടെയാണ് ഇങ്ങനെയൊരു കെട്ടുകഥ മെനഞ്ഞ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. കേട്ടപാതി കേള്‍ക്കാത്ത പാതി പോസ്റ്റ് കിട്ടിവരൊക്കെ ഷയര്‍ ചെയ്യുകയും ചെയ്തു.

വവ്വാലുകളില്‍ നിന്നല്ല ഉത്ഭവം എങ്കില്‍ രോഗം നിപ്പാ വൈറസ് മൂലമല്ല. കാരണം, നിപ്പാ വൈറസിന്റെ സ്വാഭാവിക വാസസ്ഥലമാണ് വവ്വാലിന്റെ ശരീരം. അവിടെ നിന്നു മാത്രമേ വൈറസ് ഒരു എപിഡമിക്കില്‍ ആദ്യമായി മറ്റു ജീവികളിലേക്കു കടക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗകാരണം ഇതല്ല എന്ന് തെളിയിക്കുന്ന കാരണങ്ങള്‍

1. ആ കിണറ്റിനുള്ളില്‍ ഇറങ്ങിയ ആളിനു രോഗം വന്നില്ല. രോഗം വന്നവര്‍ കിണറ്റില്‍ ഇറങ്ങിയില്ല.

2. പഴം തീനി വവ്വാലുകളാണ് സാധാരണയായി രോഗം പരത്തുന്നത്. അവിടെ കണ്ടത് മറ്റിനം വവ്വാലുകള്‍ ആയിരുന്നു. ആദ്യ രോഗിയായ സാബിത്തിന് വവ്വാലില്‍ നിന്ന് തന്നെയാണോ രോഗം കിട്ടിയത്? അതോ അദ്ദേഹത്തിന് രോഗം ബാധിച്ച മറ്റൊരാളില്‍ നിന്നാണോ രോഗം വന്നത്? രണ്ടാമത്തെ സാദ്ധ്യത ഏറെക്കുറെ തള്ളിക്കളയാവുന്നതാണ്. കാരണങ്ങള്‍

1. കേരളത്തിനു പുറമെയുള്ള ആരിലെങ്കിലും നിന്നാണ് രോഗം കിട്ടിയതെന്നതിന് തെളിവൊന്നുമില്ല. അത്തരം സമ്പര്‍ക്കത്തില്‍ പെട്ട ആര്‍ക്കും ഗുരുതരമായ രോഗം വന്നതായോ മരിച്ചതായോ അറിവില്ല.

2. നിലവില്‍ കേരളത്തിനു പുറത്ത് എവിടെയും നിപ്പാ രോഗം പൊട്ടിപ്പുറപ്പെട്ടതായി അറിവില്ല.

3. സാബിത്ത് രോഗം വരുന്നതിനു തൊട്ടുമുന്‍പുള്ള കാലത്ത് പുറത്തെവിടെയും പോയിട്ടില്ല. മലേഷ്യയില്‍ പോയി എന്നത് ജന്മഭൂമിയുടെ നുണപ്രചരണം മാത്രമായിരുന്നു.

നിപ്പാ വൈറസിന്റെ വംശാവലി പല പഠനങ്ങളിലും തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള രോഗികളില്‍ നിന്ന് കിട്ടിയ വൈറസിനെ മറ്റു സ്ഥലങ്ങളില്‍ നിന്ന് കിട്ടിയവയുമായി താരതമ്യം ചെയ്യുക വഴി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കും.

സാബിത്തിന് വവ്വാലില്‍ നിന്നാണ് രോഗം വന്നതെങ്കില്‍ അത് എങ്ങിനെ സംഭവിച്ചു? ഇതാണ് ഇപ്പോഴും അവ്യക്തതയുള്ള കാര്യം. കിണര്‍ തിയറി തള്ളിക്കളഞ്ഞു കഴിഞ്ഞാല്‍ അവശേഷിക്കുന്ന സാധ്യതകള്‍

1. അദ്ദേഹത്തിനു രോഗം വരും മുന്‍പ് വീട്ടില്‍ ചത്തു പോയ മുയലുകള്‍ വഴി. ഇവ ഏതോ മൃഗം കടിച്ചാണ് ചത്തത് എന്നും അങ്ങിനെയാവണമെന്നില്ല എന്നും രണ്ടു തരം അഭിപ്രായങ്ങള്‍ ഉണ്ട്. ഇതില്‍ വ്യക്തത വരുത്തണം.
2. രോഗം വരുന്നതിന് കുറച്ചു ദിവസം മുന്‍പ് അടുത്തുള്ള ജാനകിക്കാട് എക്കോടൂറിസം റിസോര്‍ട്ടിലേക്ക് പോയതായ വിവരം കൂടുതല്‍ അന്വേഷിക്കേണ്ടതായിട്ടുണ്ട്.
3. മറ്റു സാദ്ധ്യതകള്‍.

ജാനകിക്കാട് അടക്കമുള്ള കോഴിക്കോട് ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലകളിലെ പഴംതീനി വവ്വാലുകളുടെ സാമ്പിളുകളില്‍ രക്തത്തില്‍ നിപ്പ വൈറസിനെതിരെയുള്ള കഴഏ ആന്റിബോഡികള്‍ നോക്കണമെന്നും നിപ്പ വൈറസിന്റെ സാന്നിദ്ധ്യം ഉണ്ടെങ്കില്‍ അവയുടെ സീക്വെന്‍സ് തിട്ടപ്പെടുത്തുകയും രോഗികളില്‍ നിന്ന് കിട്ടിയവയുമായി ഒത്തു പോകുന്നുണ്ടോ എന്നും നോക്കണമെന്നും അദ്ദേഹം അറിയിച്ചു.

Top