മുഖ്യമന്ത്രിക്കെതിരെ കാണിച്ചാല്‍ മര്‍ദ്ദനം, ഗവര്‍ണര്‍ക്കെതിരെ കാട്ടിയാല്‍ സംരക്ഷണം; എം.എം ഹസന്‍

സ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ ഗവര്‍ണറെ ന്യായീകരിച്ച് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാല്‍ മര്‍ദ്ദനവും, ഗവര്‍ണര്‍ക്കെതിരെ കാട്ടിയാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും എം.എം ഹസന്‍.

കരിങ്കൊടി കാണിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഗവര്‍ണര്‍ വഴിനടക്കാന്‍ എസ്എഫ്‌ഐ സമ്മതിക്കുന്നില്ല. വഴിനീളെ പ്രതിഷേധവും അക്രമവും. ഇത് ശരിയായ നടപടിയല്ല. ഗവര്‍ണറുടെ ആശയങ്ങളോട് വിയോജിക്കുന്നു. സാധാരണ ഗവര്‍ണര്‍മാരില്‍ നിന്ന് വ്യത്യസ്തനാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നും എം.എം ഹസന്‍ പറഞ്ഞു. നിലമേലില്‍ വെച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം.

കരിങ്കൊടി കാണിച്ചതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നില്‍ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുമ്പോള്‍ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു.

Top