ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് ഐ.ഇ.ഡികള്‍ കണ്ടെത്തി

മ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് ഐ.ഇ.ഡികള്‍ കണ്ടെത്തി. ലവാപോരയില്‍ നിന്നാണ് ഗ്യാസ് സിലിണ്ടറില്‍ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണം കണ്ടെത്തിയത്. ഇവയെ സുരക്ഷാസേന നിര്‍വീര്യമാക്കിയതായി അധികൃതര്‍ അറിയിച്ചു.

നവംബറില്‍ ജമ്മുവിലെ നര്‍വാള്‍-സിദ്ര ഹൈവേയില്‍ ടിഫിന്‍ ബോക്‌സിനുള്ളില്‍ ഘടിപ്പിച്ച 2 കിലോ ഭാരമുള്ള ടൈമര്‍ അധിഷ്ഠിത ഐഇഡികള്‍ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് ചെക്ക് പോയിന്റിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ഇവ. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും പൊലീസ് സംഘവും സ്ഫോടകവസ്തു നീക്കം ചെയ്യുകയായിരുന്നു.

രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സംഘം ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് ഐഇഡി ഘടിപ്പിച്ച നിലയില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തിയത്. സുരക്ഷാ സേനയുടെ പെട്ടെന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കിയതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Top