ഐഇഡി ആക്രമണങ്ങളെ മറികടക്കാന്‍ സൈന്യത്തിന് പരിജ്ഞാനം നല്‍കണം

ന്യൂഡല്‍ഹി: ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകള്‍ അഥവാ ഐഇഡികള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് പരിജ്ഞാനം നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. ഐഇഡി ആക്രമണങ്ങള്‍ രാജ്യത്തിപ്പോള്‍ വ്യാപകമാണെന്നും മന്ത്രി. ഹരിയാനയിലെ മനേശ്വറില്‍ നടന്ന ഇരുപതാമത് അന്താരാഷ്ട്ര തീവ്രവാദ പ്രതിരോധ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ സാമൂഹിക – സാമ്പത്തിക മേഖലയ്ക്ക് ഭീഷണിയായ തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങളൊന്നായി അണിനിരക്കേണ്ടതുണ്ട്. ഇതിനായി സൈനികശക്തി ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ്. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുഖ്യപരിഗണന നല്കുന്നുണ്ടെന്നും കിഷന്‍ റെഡ്ഡി വ്യക്തമാക്കി.

Top