അസം റൈഫിള്‍സിന് നേരെ മണിപ്പൂരില്‍ ഐഇഡി ആക്രമണം

മണിപ്പൂര്‍: അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെ മണിപ്പൂരില്‍ ഐഇഡി ആക്രമണം. തെങ്നൗപാല്‍ ജില്ലയിലെ സൈബോള്‍ മേഖലയിലാണ് സൈനികര്‍ പതിവ് പെട്രോളിങ് നടത്തുന്നതിനിടെ തീവ്രവാദികള്‍ സ്ഥാപിച്ചതെന്ന് കരുതുന്ന ഐഇഡി പൊട്ടിത്തെറിച്ചത്.

വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസില്‍ നിന്ന് 20 അസം റൈഫിള്‍സ് സൈനികര്‍ പതിവ് പട്രോളിംഗിനായി പോകുകയായിരുന്നു. ഇതിനിടയിലാണ് ഐഇഡി ആക്രമണം ഉണ്ടായത്. സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഐഇഡി സ്ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികര്‍ തിരിച്ചടിച്ചതോടെ അക്രമികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top