ഇടുക്കിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

ഇടുക്കി: ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കിയില്‍ കമ്പിളികണ്ടം തെള്ളിത്തോട്ടില്‍ ആണ് സംഭവം.

അര്‍ത്തിയില്‍ ജോസ്, ഭാര്യ മിനി ഇവരുടെ മകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസ് എത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

ഇതുവരെ മരണകാരണം വ്യക്തമല്ല. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയയ്ക്കും.

Top