തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എസ്.ഐയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ഇടുക്കി: ഇടുക്കി വാഴവരയിലെ എസ്.ഐ യുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ആത്മഹത്യാകുറിപ്പിലെ ആരോപണങ്ങള്‍ ഉള്‍പ്പടെ എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആന്റണി അറിയിച്ചു. കുടാതെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ക്രൈംബ്രാഞ്ച് പോലീസ് അക്കാദമിയിലും തെളിവെടുപ്പ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച ഉച്ചയ്ക്കാണ് തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ എസ്‌.ഐ സി.കെ.അനില്‍കുമാറിനെ വാഴവരയിലെ വീട്ടുവളപ്പില്‍ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ സഹപ്രവര്‍ത്തകരായ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത ആരോപണവും ഉയര്‍ന്നിരുന്നു.

Top