കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; സീറ്റ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല:പി.ജെ.ജോസഫ്‌

ഇടുക്കി: കുട്ടനാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഷയത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും സീറ്റ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും പി.ജെ.ജോസഫ്. ശനിയാഴ്ച്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ നിലപാട് യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് സീറ്റിനായി ജോസ്.കെ.മാണി ഉന്നയിക്കുന്ന വാദം ബാലിശമാണെന്നും സീറ്റ് വച്ചുമാറേണ്ട സ്ഥിതിയില്ലെന്നും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി ഉണ്ടാകുമെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

അതേസമയം, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക വര്‍ഷാവസാനം ആയതിനാല്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് തീരുമാനിച്ചാലും സംസ്ഥാനം സജ്ജമാണെന്നും ടിക്കാറാം പറഞ്ഞു.

തോമസ് ചാണ്ടി എംഎല്‍എയുടെ നിര്യാണത്തോടെയാണ് കുട്ടനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ഈ വര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഉപതെരഞ്ഞെടുപ്പിന് കുട്ടനാട്ടില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

Top