യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു

harthal

തൊടുപുഴ: യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു.

വാണിജ്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വസ്തുക്കളുടെ പട്ടയം റദ്ദാക്കി ഭൂമിയും നിര്‍മിതികളും സര്‍ക്കാരിലേക്ക് കണ്ടുകെട്ടുന്ന ഓഗസ്റ്റ് 22 ലെ ഉത്തരവ് പിന്‍വലിക്കുക, കെ.ഡി.എച്ച്, പള്ളിവാസല്‍, ആനവിരട്ടി, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ, ബൈസണ്‍വാലി, ആനവിലാസം വില്ലേജുകളിലെ നിര്‍മാണനിരോധനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പാല്‍, പത്രം, ആശുപത്രി, കുടിവെള്ളം, മെഡിക്കല്‍ ഷോപ്പ്, പരീക്ഷ, വിവാഹം, മരണം, തീര്‍ഥാടനം, ഉത്സവം, അഖില തിരുവിതാംകൂര്‍ മല അരയ മഹാ സഭയുടെ സ്ഥാപക നേതാവ് രാമന്‍ മേട്ടൂരിന്റെ ജന്മശതാബ്ദി ആഘോഷം എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്നു നേതാക്കള്‍ അറിയിച്ചു.

Top