ഭൂസംരക്ഷണ സേനയ്‌ക്കെതിരെ സിപിഎം ആക്രമണം; സേനാംഗത്തിന്റെ ഫോണ്‍ എറിഞ്ഞ് തകര്‍ത്തു

ഇടുക്കി: മൂന്നാറില്‍ ഭൂസംരക്ഷണ സേനയ്ക്ക് എതിരെ സിപിഎം ആക്രമണമെന്ന് പരാതി. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഭൂസംരക്ഷണ സേനാംഗത്തിന്റെ ഫോണ്‍ സിപിഎം മൂന്നാര്‍ ഏരിയാ സെക്രട്ടറി പിടിച്ചു വാങ്ങി എറിഞ്ഞ് തകര്‍ത്തെന്നാണ് ആരോപണം. സിപിഎം മൂന്നാര്‍ ഏരിയാ സെക്രട്ടറി കെ കെ വിജയനെതിരെയാണ് ആരോപണ ഉന്നയിച്ചിരിക്കുന്നത്.

മൂന്നാര്‍ സ്‌പെഷ്യല്‍ ഓഫീസില്‍ ഏരിയാ സെക്രട്ടറിയുടെയും കെട്ടിട ഉടമയുടെയും നേത്യത്വത്തിലെത്തിയ സംഘം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ദേവികുളം സബ് കളക്ടര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കുമെന്ന് ഭൂസംരക്ഷണ സേന പറഞ്ഞു.

Top