ഇടുക്കി വട്ടവട ഊര്‍ക്കാടിന് സമീപം വീണ്ടും കാട്ടുതീ പടരുന്നു

fire

മറയൂര്‍ : ഇടുക്കി വട്ടവട ഊര്‍ക്കാടിന് സമീപം വീണ്ടും കാട്ടുതീ പടരുന്നു. പാമ്പാടുംചോല ദേശീയോദ്യാനത്തിന് സമീപവും കാട്ടുതീ പടര്‍ന്നു. എന്നാല്‍ തീ നിയന്ത്രണവിധേയമാക്കിയെന്ന് വനം വകുപ്പ് അറിയിച്ചു.

അഞ്ചുനാട്ടില്‍ കാട്ടുതീ പടര്‍ന്ന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ വനഭൂമിയും റവന്യൂ ഭൂമിയും കൈവശഭൂമിയും പട്ടയഭൂമിയും തീയില്‍പെട്ട് നശിച്ചു. അതേസമയം, കാട്ടുതീയിലെ നഷ്ടം കണക്കാക്കണം എന്നാവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ക്ക് നാട്ടുകാരുടെ കത്ത് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപമുണ്ടായ കാട്ടുതീയിൽ വനംവകുപ്പിന്‍റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേത്യത്വത്തില്‍ തീ അണക്കാൻ ശ്രമിക്കുകയാണ്.

Top