ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ 27 ദിവസത്തിനുള്ളില്‍ പോയത് 63 സ്ഥലങ്ങളില്‍

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്തിറക്കി. അദ്ദേഹം 27 ദിവസത്തിനുള്ളില്‍ പോയത് 63 സ്ഥലങ്ങളിലെന്ന് വിവരം. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. തിരിച്ചറിഞ്ഞവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.

ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനുമായി അടുത്തിടപഴകിയത് നിമിത്തം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 26 വരെ ഇയാള്‍ പോയ സ്ഥലങ്ങളിലെ വിവരം ശേഖരിച്ചാണ് ഇത്രയും പേരെ നീരീക്ഷണത്തിലാക്കിയത്.

ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 63 സ്ഥലങ്ങളിലാണ് ഇത്രയും ദിവസത്തിനുള്ളില്‍ ഇയാള്‍ യാത്ര നടത്തിയത്. രണ്ടിടത്ത് ധര്‍ണയില്‍ പങ്കെടുത്തു. നിയമസഭ മന്ദിരത്തില്‍ പോയി നേതാക്കളെ കണ്ടു. അഞ്ച് തവണ കെഎസ്ആര്‍ടിസിയിലും ഒരു തവണ തീവണ്ടിയിലും യാത്ര ചെയ്തു. നാല് തവണ പള്ളിയില്‍ നമസ്‌കാരത്തിനായി പോയി.

Top