കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപ്പാര്‍ട്ടി; 47 പേര്‍ക്കെതിരെ കൂടി കേസെടുത്ത് പൊലീസ്‌

ഇടുക്കി: കോവിഡ് മാനദണ്ഡം ലംഘിച്ച് നിശാപ്പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 47 പേര്‍ക്കെതിരെ കൂടി പൊലീസ് കേസെടുത്തു. തണ്ണിക്കോട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരെ നേരത്തെ കേസെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കായി അന്വേഷണം തുടരുകയാണ്.

പരിപാടി നടന്ന റിസോര്‍ട്ടില്‍ സിസിടിവി ഇല്ലാത്തത് ആളുകളെ കണ്ടെത്തുക വെല്ലുവിളി ആണെന്നും പൊലീസ് പറയുന്നു. മദ്യസല്‍ക്കാരം നടന്നോയെന്ന് എക്‌സൈസ് സംഘം അന്വേഷിക്കുന്നുണ്ട്. അതേസമയം, സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയുമുണ്ട്.

നിശാപാര്‍ട്ടിയില്‍ ഉന്നതരടക്കം നൂറിലധികം പേര്‍ പങ്കെടുത്തെന്നും അവരെ രക്ഷിക്കാനാണ് പൊലീസ് നീക്കമെന്നുമാണ് ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് തണ്ണിക്കോട് മെറ്റല്‍സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്.

Top