ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ 13കരാര്‍ ജീവനക്കാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു

medical

ഇടുക്കി : ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ കരാര്‍ ജീവനക്കാരെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ നടപടിയില്‍ പതിമൂന്ന് കരാര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തന ഹിതമായതിനാലാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതെന്നാണ് ഉത്തരവിലുള്ളത്. മെഡിക്കല്‍ കോളജിന്റെ ആരംഭം മുതല്‍ ജോലിയിലുണ്ടായിരുന്ന ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ്, ബ്ലഡ് ബാങ്കിലെ ജീവനക്കാരന്‍, അറ്റന്‍ഡര്‍, സ്വീപ്പര്‍, മുതല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ വരെയാണ് പിരിച്ചുവിട്ട പട്ടികയിലുള്ളത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടുകൊണ്ട് ആരോഗ്യവിദ്യാഭ്യാസ വകുപ്പ് മേധാവി റംല ബീവി ഉത്തരവിറക്കിയത്.

Top