ഇടുക്കി ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കുന്നു

ഇടുക്കി: ഇടുക്കി ജില്ലയില്‍ ആഗസ്റ്റ് ആറ് വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലോവര്‍ പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉടന്‍ തുറക്കും. 45 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ അഞ്ച് മണിക്ക് തുറക്കും. ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി 30 ക്യുമെക്സ് വരെ വെള്ളം ഒഴുക്കിവിടും. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

Top