ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍; വ്യാപക കൃഷിനാശം

ഇടുക്കി: റെഡ് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ കൊന്നത്തടിയില്‍ ഉരുള്‍പൊട്ടല്‍. സംഭവത്തില്‍ വ്യാപക കൃഷിനാശം ഉണ്ടായതായാണ് വിവരം. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത മഴയില്‍ ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണിട്ടുണ്ട്. പള്ളിയില്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അപകടം. റോഡില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് പല ഇടങ്ങളിലും മരം വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീഴുകയും വൈദ്യുതി തടസം നേരിടുകയും ചെയ്യുന്നുണ്ട്. ജില്ലയില്‍ മഴ തുടരുകയാണ്.

Top