ഇടുക്കിയില്‍ മഴ ശക്തിപ്രാപിക്കുന്നു; വിനോദകേന്ദ്രങ്ങള്‍ അടച്ചിട്ടു

rain

ചെറുതോണി: ന്യൂനമര്‍ദം ശക്തമായ മഴയ്ക്കും കാറ്റിനും കാരണമാകുന്നതിനാല്‍ ഇടുക്കിയില്‍ ഇന്ന് മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു. രാത്രിയാത്രയും നിരോധിച്ചിട്ടുണ്ട്. നീലക്കുറിഞ്ഞി ഉദ്യാനം ഉള്‍പ്പെടെ എല്ലാ വിനോദകേന്ദ്രങ്ങളും അടച്ചിടാനാണ് തീരുമാനം. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടേക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ മുപ്പതു സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. കല്‍പ്പാത്തിയുടെയും ഭാരതപ്പുഴയുടെയും ഓരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ നിന്നും കൂടുതല്‍ ജലം തുറന്നുവിട്ടു.

Top