ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കാന്‍ ഉന്നതതല യോഗം

തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കാര്‍ഷിക വായ്പകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്ന് ഉന്നതതല യോഗം ചേരും. തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 നാണ് യോഗം.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈദുതി വകുപ്പ്, മന്ത്രി എം എം മണി, ജില്ലയിലെ എംഎല്‍എമാര്‍, കൃഷി ഡയറക്ടര്‍, റവന്യൂ റിക്കവറി വിഭാഗം ഉദ്യോഗസ്ഥര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ സഹകരണ ബാങ്ക്,കാര്‍ഷിക ഗ്രാമ വികസന ബാങ്ക് തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുക്കും. ജില്ലാതല ബാങ്കേഴ്സ് സമിതിയുമായി മന്ത്രിമാര്‍ പ്രത്യേകം ചര്‍ച്ച നടത്തും.

Top