സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി : സൈറന്‍ കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍.

ചെറുതോണി, കല്ലാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന സൈറണുകളുടെ ട്രയല്‍ റണ്‍ ആണ് നവംബര്‍ 5ന് നടക്കുക.

രാവിലെ എട്ട് മണിക്കും വൈകീട്ട് അഞ്ച് മണിക്കും ഇടയിലായിരിക്കും സൈറണ്‍ മുഴക്കുകയെന്നും കളക്ടര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട് ഡാം തുറക്കേണ്ട അവസരങ്ങളില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് ഈ സൈറണ്‍ മുഴക്കുന്നത്.

Top