ഇടുക്കി ഡാം ഇന്നു തുറക്കില്ല, റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

തൊഴുപുഴ: ഇടുക്കി ഡാം ഇന്നു തുറക്കില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ഡാം തുറക്കുക നാളെ രാവിലെ മാത്രമായിരിക്കും. മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, ഇടുക്കി ജില്ലയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ട് ശനിയാഴ്ച തുറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട രണ്ട് ഡാമുകളായ ഇടുക്കിയിലെയും മുല്ലപ്പെരിയാറിലെയും ജലനിരപ്പ് ഉയരുകയാണ്. 139.5 അടിയാണ് നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്.

Top