ശക്തമായ മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയിലെത്തി.

മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്.

കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് 2397 അടിയിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇത് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ ആരംഭിക്കും.

രണ്ടു ദിവസം മുന്‍പ് മഴ കുറഞ്ഞ സമയത്ത് അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴ ശക്തമാവുകയും ജലനിരപ്പ് ഉയരുകയുമായിരുന്നു.

Top