നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം.എം.മണി

mm mani

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടതില്ലെന്ന് മന്ത്രി എം.എം.മണി. വൃഷ്ടിപ്രദേശത്തെ മഴയും
ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയും അറിയിച്ചു. കലക്ട്രേറ്റിലെ യോഗത്തിന് ശേഷമാണ് അന്തിമതീരുമാനമെടുക്കുക.

അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടിയന്തിരമായി ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

തിങ്കളാഴ്ച രാത്രിയില്‍ ജലനിരപ്പ് 2395 അടിയായതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് 2399 അടി ആയാൽ അ​വ​സാ​ന ജാ​ഗ്ര​ത നിർദേശമായ റെ​ഡ്​ അ​ല​ർ​ട്ട്​ പുറപ്പെടുവിക്കും. ജ​ല​നി​ര​പ്പ്​ 2400 അ​ടി​യി​ലെ​ത്തുമ്പോള്‍ അ​ണ​ക്കെ​ട്ട് തു​റ​ക്കു​ക​യെ​ന്ന ഉ​ന്ന​ത​ത​ല തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി, 2397-2398 അ​ടി​യി​ലെ​ത്തുമ്പോള്‍ തു​റ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​ന്ത്രി എം.​എം. മ​ണി​യു​ടെ നി​ർ​ദേ​ശം. ​ഇ​ത്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പ​രീ​ക്ഷ​ണ തു​റ​ക്ക​ലി​ന്​ തീ​രു​മാ​നി​ച്ചി​രു​ന്നു. മു​മ്പ് ര​ണ്ടു​ത​വ​ണ​യും 2401 അ​ടി​യി​ല്‍ വെ​ള്ള​മെ​ത്തി​യ ശേ​ഷ​മാ​ണ്​ അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. 2403 അ​ടി​യാ​ണ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി.

Top