ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു; പത്തൊമ്പതു മണിക്കൂറില്‍ കുറഞ്ഞത് 0.94 അടി വെള്ളം

IDUKKI-DAM

തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2400.80 അടിയായി കുറഞ്ഞു. പത്തൊമ്പതു മണിക്കൂറില്‍ കുറഞ്ഞത് 0.94 അടി വെള്ളമാണ്.

അതേ സമയം, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം നടന്നില്ല. കാലാവസ്ഥ മോശമായതിനാല്‍ അദ്ദേഹത്തിന്റെ ഹെലികോപ്ടര്‍ ഇടുക്കിയില്‍ ഇറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വയനാട്ടിലേയ്ക്ക് പോയത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും ചീഫ് സെക്രട്ടറിയും ഡിജിപിയും അടങ്ങിയ സംഘം വയനാട് വെച്ച് അവലോകന യോഗം ചേര്‍ന്നു. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘം വയനാട്ടില്‍ നിന്ന് മടങ്ങി.

Top