ജലനിരപ്പ് ഉയരുന്നു ! ഇടുക്കി ഡാം നാളെ തുറക്കും, കനത്ത ജാഗ്രതാ നിര്‍ദേശം

IDUKKI-DAM

തൊടുപുഴ: ഇടുക്കി ഡാം നാളെ തുറക്കും. അണക്കെട്ടിന്റെ സമീപവാസികള്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ഇന്നു വൈകിട്ട് 6ന് ഡാമില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പര്‍ റൂള്‍ കര്‍വില്‍ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടല്‍.

ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി ഡാം (ചെറുതോണി) തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിനാല്‍ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top