ഇടുക്കി ഡാം തുറന്നു

ഇടുക്കി: ഇടുക്കി ഡാം തുറന്നു. ഇന്ന് രാവിലെ 10.00 മണിക്കാണ് ഡാം തുറന്നത്. 9.55 ന് ആദ്യ സയറൺ മുഴങ്ങി. മൂന്ന് സയറൺ മുഴങ്ങിയ ശേഷമാണ് ഷട്ടർ കുറന്നത്.

ഒരു ഷട്ടർ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുക. പത്ത് ഷട്ടറുകൾ ഉയർത്തിയിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.20 അടിയാണ്.

റൂൾ കർവ് പരിധി പാലിക്കുന്നതിന്റെ ഭാഗമായി ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. 50000 ലിറ്റർ വെള്ളം സെക്കൻഡിൽ പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അണക്കെട്ടിൽ നിന്ന് വെള്ളം എത്തിയാലും പെരിയാറിൽ ഒന്നരേടിയോളം മാത്രമാണ് ജലനിരപ്പ് ഉയരുക.

ഇടുക്കിയിലും എറണാകുളത്തും മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതേസമയം 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെ നിൽക്കുകയാണ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ നീരൊഴുക്കിൽ നേരിയ വ്യത്യാസം വന്നിട്ടുണ്ട്.

Top