ഇടുക്കി മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു

ഇടുക്കി: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി മലപ്പുറം ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ന്യൂനമര്‍ദ്ദം വടക്കു പടിഞ്ഞാറന്‍ ദിശകളിലേയ്ക്കു മാറുന്നതായാണ് റിപ്പോര്‍ട്ട്.

പാലക്കാട്, തൃശൂര്‍, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ ഒക്ടോബര്‍ ഏഴിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പിന്നീട് തൃശൂര്‍, പാലക്കാട് ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിക്കുകയും ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട് ഉണ്ടാകുമെന്ന് അറിയിക്കുകയുമായിരുന്നു.

സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.

Top