സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം ഒഴുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്. കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായിരിക്കുകയാണ്. ജലനിരപ്പ് 142 അടിയാകുന്നത് ഇത് ആദ്യമായാണ്.

ജലനിരപ്പ് 140 അടിയിലെത്തിയതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം തുറന്നു വിട്ടത്. എന്നാല്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്.

കേരളത്തെ ആശങ്കയിലാഴ്ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ട് പുലര്‍ച്ചെ 2.50 ഓടെയായിരുന്നു തുറന്നത്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പരക്കെ ആശങ്കയിലാണ്. കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സൈന്യവും ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. എന്ത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

Top