അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് എം.എം.മണി

പത്തനംതിട്ട: അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരണപ്പെട്ടിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടുകളിലുണ്ടായിരുന്ന അധിക ജലം മാത്രമാണ് ഒഴുക്കി വിട്ടതെന്നും ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതു കൊണ്ടല്ല പവര്‍ഹൗസുകളിലെ കേടുപാടുകളാണെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ഇടുക്കി അണക്കെട്ടില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ടെന്നും എന്നാല്‍ വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വരുമെന്നും ചില നിയന്ത്രണങ്ങളൊക്കെ അപ്പോള്‍ വേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

Top