ഓറഞ്ച് അലര്‍ട്ട് നല്‍കിയതില്‍ പരിഭ്രാന്തരാകേണ്ട; നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി

Pinaray vijayan

തിരുവനന്തപുരം: ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നല്‍കിയതില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം ( ഓറഞ്ച് അലര്‍ട്ട് ) പുറപ്പെടുവിച്ചു. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഓറഞ്ച് അലര്‍ട് (രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം) നല്‍കി എന്നതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. അതിന് ഷട്ടര്‍ ഏത് നിമിഷവും തുറക്കുമെന്ന് അര്‍ത്ഥമില്ല. മൂന്നാം ഘട്ട മുന്നറിയിപ്പിന് ശേഷം ( റെഡ് അലര്‍ട്ട് ) ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച് പകല്‍ സമയം മാത്രമാകും ഷട്ടര്‍ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം.

Top