ഹോളിവുഡ് നടന്‍ ഇന്ദ്രിസ് എല്‍ബയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

ഹോളിവുഡ് നടന്‍ ഇന്ദ്രിസ് എല്‍ബയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ തനിക്ക് കൊറോണ സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ഥോര്‍, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഇന്ദ്രിസ് എല്‍ബ.

തനിക്ക് അസുഖത്തിന്റെ യാതൊരു ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നും എന്നാല്‍ വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യത്തിലൂടെ കടന്നുപോയത് കൊണ്ടാണ് പരിശോധിച്ചതെന്നും ഇന്ദ്രിസ് എല്‍ബ ട്വിറ്ററില്‍ കുറിച്ചു. ആരും ഭയപ്പെടേണ്ട, ജാഗ്രതയോടെ ഇരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ സ്ഥിരീകരിച്ച കാരണം ചികിത്സയിലായതിനാല്‍ എല്‍ബയുടെ മെട്രിക്സ് 4 ന്റെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയാണ്.

അതേ സമയം, കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ടോം ഹാങ്ക്സ് ആശപത്രിവിട്ടു.
ജെയിംസ് ബോണ്ട് സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ യുക്രേനിയന്‍ നടിയും മോഡലുമായ വോള്‍ഗ കുര്‍യലെങ്കോവും കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്.

Top