ജറുസലേം പ്രശ്‌നം: വെസ്റ്റ്ബാങ്കിലെ പ്രതിഷേധ പ്രകടനം അക്രമാസക്തമായി

ടെല്‍അവീവ്: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിക്കെതിരായ പ്രതിഷേധം പലസ്തീനില്‍ ശക്തമാകുന്നു. പലസ്തീന്‍ യുവാക്കള്‍ വെസ്റ്റ് ബാങ്കില്‍ നടത്തിയ പ്രകടനം അക്രമാസക്തമായി. ഇസ്രയേല്‍ സൈന്യത്തിന് നേരെ യുവാക്കള്‍ കല്ലെറിഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അന്ന് തുടങ്ങിയ പ്രതിഷേധങ്ങള്‍ക്ക് അവസാനം കണ്ടെത്താന്‍ സമാധാന ചര്‍ച്ചയില്‍ പോലും സാധിച്ചിട്ടില്ല. ഗാസയിലും വെസ്റ്റ്ഹാമിലും സംഘര്‍ഷങ്ങള്‍ പുകയുകയാണ്. പലസ്തീന്‍ യുവാക്കളും ഇസ്രയേല്‍ സൈന്യം തമ്മിലുണ്ടായ ഏറ്റമുട്ടല്‍ സംഘര്‍ഷഭരിതമായി.

ലബനന്‍, ഇറാന്‍, കിഴക്കന്‍ ജറുസലേം, ഫലസ്തീന്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.

Top