കോണ്‍ഗ്രസുമായി കൂട്ടുകുടുന്നതിന് ആദര്‍ശം അനുവദിക്കുന്നില്ല; ശിവസേന നേതാവ് രാജിവെച്ചു

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പാര്‍ട്ടിയില്‍ നിന്ന്
രാജിവെച്ച് ശിവസേന നേതാവ്. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ നേതാവായ രമേഷ് സോളങ്കിയാണ് രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രമേഷ് സോളങ്കിയുടെ രാജി.

‘കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് അംഗീകരിക്കാന്‍ തന്റെ മനസാക്ഷിയും ആദര്‍ശവും അനുവദിക്കുന്നില്ല. പാതി ഹൃദയവുമായി കോണ്‍ഗ്രസിനൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്നും അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും തന്റെ ചുമതലയോടും ചെയ്യുന്ന അനീതിയാണ്’-രമേശ് സോളങ്കി ട്വീറ്റ് ചെയ്തു.

രാജിവെച്ചാലും ഹൃദയംകൊണ്ട് ശിവസൈനികനായി തുടരുമെന്നും ഇയാള്‍ ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞ 21 വര്‍ഷമായി താന്‍ ശിവസേന പ്രവര്‍ത്തകനായിരുന്നുവെന്നും സോളങ്കി പറയുന്നു. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി വരുന്നതില്‍ ആശംസയും ഇയാള്‍ തന്റെ ട്വീറ്റുകളില്‍ അര്‍പ്പിക്കുന്നുണ്ട്.

Top