‘ഐഡന്‍റിറ്റി’; ആക്ഷന്‍ ചിത്രവുമായി ടൊവിനോ തോമസും മഡോണയും

ല്ലുമാലക്ക് പിന്നാലെ ആക്ഷന് പ്രധാന്യമുള്ള അടുത്ത ചിത്രം പ്രഖ്യാപിച്ച് ടൊവിനോ തോമസ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുക. ഐഡന്‍റിറ്റി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ മഡോണ സെബാസ്റ്റ്യന്‍ ആണ് നായിക. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം. ടൊവിനോ നായകനായ ഫോറന്‍സിക്കാണ് ഇവർ ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രം.

രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്ലിയത്ത് ആണ് നിര്‍മ്മാണം. സെഞ്ചുറി കൊച്ചുമോന്‍ നിര്‍മ്മാണ പങ്കാളിയാണ്. സംവിധായകരുടേത് തന്നെയാണ് രചനയും. ഹൈ വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലര്‍ എന്ന് ടൊവിനോ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം 2023ല്‍ ചിത്രീകരണം ആരംഭിക്കും.

സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഫോറന്‍സിക്. 2020 ഫെബ്രുവരി 28ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആയിരുന്നു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍, അന്‍വര്‍ ഷെറീഫ്, ശ്രീകാന്ത് മുരളി, അനില്‍ മുരളി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Top