ഈ കുട്ടിപ്പട്ടാളത്തില്‍ ഒരു താരമുണ്ട് അതാരെന്നു കണ്ടുപിടിക്കാമോ?; വൈറലായി ഫോട്ടോ

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത് ഒരു കൂട്ടം കുട്ടികളുടെ ചിത്രമാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ചേര്‍ന്നെടുത്ത ഫോട്ടോയില്‍ ഒരു താരമുണ്ടെന്നും അതാരെന്നു കണ്ടു പിടിക്കാമോ എന്ന ചോദ്യത്തോടെയാണ് ഫെയ്‌സ് ബുക്കിലെ സിനിമാ ഗ്രൂപ്പുകളില്‍ ഈ ഫോട്ടോ വൈറലായിരിക്കുന്നത്.

ഫോട്ടോ കണ്ട് സിനിമാ ആരാധകരും ആരാണ് ആ താരം എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു. ഓരോ കുട്ടിയുടെയും മുഖത്ത് മാറിമാറി നോക്കി ഒടുവില്‍ ആ താരത്തെ കണ്ടെത്തി. മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ ആയിരുന്നു കുട്ടിപ്പട്ടാളത്തിനിടയിലെ താരം.

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലിന്റെ മകന്‍ ഫഹദ് ഫാസില്‍ 1992ല്‍ പുറത്തു വന്ന പപ്പയുടെ സ്വന്തം അപ്പൂസില്‍ ബാലതാരമായി മുഖം കാണിച്ചിരുന്നു എന്നത് ഇന്നും ആരും അറിയാത്ത സത്യമാണ്. അതു കഴിഞ്ഞ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2002ല്‍ ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചത്.

പിന്നീട് അഭിനയത്തില്‍ നീണ്ട ഇടവേള എടുത്ത ഫഹദ് 2009ല്‍ കേരള കഫേയിലൂടെയാണ് വീണ്ടും അഭിനയരംഗത്ത് സജീവമായത്. ഫഹദിന്റെ നാല്‍പ്പത്തിയഞ്ചോളം സിനിമകള്‍ റിലീസായി. ഏറ്റവുമൊടുവിലത്തേത് അതിരനാണ്. ട്രാന്‍സ്, മാലിക്, തങ്കം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Top