ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. 2020ൽ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ സീനിയർ സൂപ്രണ്ടാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍.

സർവീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയത്. 110 പവന്‍ സ്വർണവും 140 ഗ്രാം വെള്ളിയുമാണ് ഇവിടെ നിന്ന് മോഷണം പോയത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ റിപ്പോർട്ട് നൽകി. സ്വര്‍ണത്തിനും വെള്ളിക്കും പുറമേ 47,000 രൂപയും കോടതിയില്‍ നിന്ന് മോഷണം പോയിരുന്നു.

Top