കൊല്‍ക്കത്തയില്‍ 4ജി സര്‍വീസ് ആരംഭിച്ച് ഐഡിയ; 10ജിബി ഡാറ്റയും

idea

വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് കൊല്‍ക്കത്തയില്‍ 4ജി സര്‍വീസ് ആരംഭിച്ചു. ഫെസ്റ്റീവ് സീസണ്‍ ഓഫര്‍ പ്രമാണിച്ച് 10 ജിബി 4ജി ഡാറ്റയും കമ്പനി നല്‍കുന്നുണ്ട്. 7 ദിവസമാണ് വാലിഡിറ്റി. ഒക്ടോബര്‍ 20 വരെയാണ് പ്ലാനിന്റെ കാലാവധി. 4ജി സിം കാര്‍ഡ് അപ്‌ഗ്രേഡ് ചെയ്യാനും ഐഡിയ അവസരം നല്‍കിയിട്ടുണ്ട്.

കമ്പനി ഷോറൂമുകളില്‍ നിന്നും റീടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും ഓഫര്‍ ലഭിക്കുന്നതാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് ഐഡിയയും വോഡഫോണും ലയിച്ചത്. പങ്കാളിത്ത പ്രകാരം വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.

Top