പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ പുതിയ ഓഫറുകളുമായി ഐഡിയ

idea

പോസ്റ്റ്‌പെ്ഡ് പ്ലാനുകളില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐഡിയ. ഐഡിയ പ്ലാനുകളായ 399 രൂപ, 499 രൂപ, 999 രൂപ, 1299 രൂപ എന്നീ പ്ലാനുകളില്‍ 125ജിബി ഡേറ്റ വരെ നല്‍കുന്നു. എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും സൗജന്യമായി അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ നല്‍കുന്നുണ്ട്.

ഐഡിയയുടെ 399 രൂപ പ്ലാനില്‍ 40ജിബി ഡേറ്റയും റോള്‍ഓവര്‍ ആനുകൂല്യം 200ജിബി വരെയുമാണ്. ഡേറ്റ ഉപയോഗത്തില്‍ പ്രതിദിന പരിധിയില്ല. കൂടാതെ ഈ പ്ലാനില്‍ ലോക്കല്‍, എസ്റ്റിഡി, നാഷണല്‍ എന്നിവ പരിധിയില്ലാതെ നല്‍കുന്നു. ഇതിനോടൊപ്പം 100 എസ്എംഎസ് പ്രതിദിനവും ഉണ്ട്.

നിലവില്‍ ഐഡിയയുടെ 499 രൂപ പ്ലാനില്‍ 75ജിബി ഡേറ്റയാണ് നല്‍കുന്നത്. മുന്‍പ് ഈ പ്ലാനില്‍ 40ജിബി ഡേറ്റയായിരുന്നു നല്‍കിയിരുന്നത്. 200ജിബി ഡേറ്റ റോള്‍ഓവര്‍ ആനുകൂല്യമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100എസ്എംഎസ് എന്നിവയും നല്‍കുന്നു.

999 രൂപ പ്ലാനില്‍ 100ജിബി ഡേറ്റ വരെ നല്‍കുന്നു. മുന്‍പ് ഈ പ്ലാനില്‍ 80ജിബി ഡേറ്റയായിരുന്നു. മുകളില്‍ സൂചിപ്പിച്ച പ്ലാനിനെ പോലെ 200ജിബി ഡേറ്റ റോള്‍ഓവര്‍ സൗകര്യവും ഇതിലുണ്ട്. ഒപ്പം അണ്‍ലിമിറ്റഡ് കോളിംഗ് സേവനവും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നുണ്ട്.

1299 രൂപ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 125ജിബി ഡേറ്റയാണ് നല്‍കുന്നത്. മുന്‍പ് ഈ പ്ലാനില്‍ 100ജിബി ഡേറ്റയായിരുന്നു. ഡേറ്റ റോള്‍ ഓവര്‍ ലിമിറ്റ് 200ജിബി വരെയാണ്. ഇതു കൂടാതെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും 100 എസ്എംഎസും പ്രതിദിനം നല്‍കുന്നു.

Top