മത്സരം മുറുകുന്നു; 277 രൂപയുടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച് ഐഡിയ

idea

ടെലികോം മേഖലയില്‍ കമ്പനികള്‍ തമ്മിലുളള മത്സരം കനക്കുന്നതിനിടെ പുതിയ പ്ലാന്‍ അവതരിപ്പിച്ച് ഐഡിയ രംഗത്ത്. ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ എന്നീ കമ്പനികളും പുതിയ ഓഫറുകളുമായി എത്തിയിരുന്നു. 227 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാനാണ് ഐഡിയയുടെ പുതിയ ഓഫര്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ച ഈ പ്ലാനില്‍ 1.4ജിബി 3ജി/ 2ജി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിദിനം 250 മിനിറ്റ് അണ്‍ലിമിറ്റഡ് വോയിസ് കോളും ആഴ്ചയില്‍ 1000 മിനിറ്റ് വോയ്‌സ് കോളുമാണ് ഐഡിയ നല്‍കുന്നത്. കൂടാതെ പ്രതിദിനം 100 എസ്എംഎസും ഓഫറില്‍ ലഭ്യമാണ്.

ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളര്‍ ട്യൂണ്‍സ് സബ്‌സ്‌ക്രിപ്ഷനും നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്. മൈ ഐഡിയ ആപ്പു വഴിയോ അല്ലെങ്കില്‍ കമ്പനി വെബ്‌സൈറ്റില്‍ നിന്നോ ഈ പ്ലാന്‍ നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്. ചില തിരഞ്ഞെടുത്ത ഐഡിയ ഉപയോക്താക്കള്‍ക്ക് കമ്പനി ക്യാഷ്ബാക്ക് ഓഫറുകളും മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതു കൂടാതെ ഫിഫ വേള്‍ഡ് കപ്പ് 2018 സമയത്ത് സോണിലൈവ് മെമ്പര്‍ഷിപ്പ് സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്ക് 150 രൂപ വരെ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു. ‘നിര്‍വാണ’ സ്‌കീമിനു കീഴില്‍ ഐഡിയ സെല്ലുലാര്‍ വ്യത്യസ്ഥ തരം പോസ്റ്റ്‌പെയ്ഡ് പ്ലാനുകളും അവതരിപ്പിച്ചിട്ടുണ്ട്.

Top