ഐഡിയയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍; 198 രൂപയ്ക്ക്‌ 1.5ജിബി ഡാറ്റ

idea

ന്ത്യയിലെ ഏറ്റവും മികച്ച ടെലികോം കമ്പനിയായ ഐഡിയ സെല്ലുലാര്‍ ഒട്ടനേകം ഓഫറുകളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

198 രൂപയുടെ പ്ലാനാണ് കമ്പനി പുതുക്കിയിരിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡാറ്റ ലഭ്യമാക്കുന്നതിനു പുതുക്കിയ പ്ലാന്‍ വഴി സാധിക്കും.

ഗുജറാത്ത്, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് പുതിയ ഓഫര്‍ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 1.5ജിബി 4ജി ഡാറ്റയാണ് നല്‍കുന്നത്.

കമ്പനിയുടെ വെബ്‌സൈറ്റ് വഴി അല്ലെങ്കില്‍ മൈ ഐഡിയ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ അധികം ലഭിക്കുന്നു. അങ്ങനെ ആകെ 2.5ജിബി ഡാറ്റ നേടാം.

പ്രതി ദിനം അണ്‍ലിമിറ്റഡ് ഫ്രീ ലോക്കല്‍,എസ്റ്റിഡി കോളുകള്‍ 100 എസ്എംഎസ് എന്നിവ ഓഫര്‍ നല്‍കുന്നുണ്ട്.

ഫ്രീ കോളിന് ഡാറ്റ ക്യാപ്പ് ബാധകമാണ്, അതായത് പ്രതിദിനം 250 മിനിറ്റും പ്രതി വാരം 1000 മിനിറ്റുമാണ് ഫ്രീ കോള്‍. 28 ദിവസമാണ് ഈ പാക്കിന്റെ കാലാവധി.

പരിധി കഴിഞ്ഞാല്‍ ഒരു സെക്കന്‍ഡിന് ഒരു പൈസ വീതം കമ്പനി ഈടാക്കുന്നതാണ്.

Top