70 ദിവസ കാലയളവില്‍ പുതിയ അണ്‍ലിമിറ്റഡ് ഓഫറുമായി ഐഡിയ

idea

ഴിഞ്ഞ ഒരു വര്‍ഷമായി റിലയന്‍സ് ജിയോക്കൊപ്പം മത്സരിച്ചു കൊണ്ട് ടെലികോം ഓപ്പറേറ്റര്‍മാര്‍ പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കുന്നുണ്ട്.

അടുത്തിടെ എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വോഡാഫോണ്‍ എന്നിവ പല അണ്‍ലിമിറ്റഡ് ഓഫറുകളും കൊണ്ടു വന്നിരുന്നു.

അവരുടെ കോംബോ താരിഫ് പ്ലാനുകള്‍ പുതുക്കി റോമിങ്ങ് കോളുകളും കമ്പനി നല്‍കുന്നുണ്ട്.

ഐഡിയയുടെ പുതിയ പ്ലാനില്‍ 349 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. 28 ദിവസം നല്‍കുന്ന പ്ലാന്‍ വാലിഡിറ്റിയില്‍ 42ജിബി ഡാറ്റയാണ് മുഴുവനായി ലഭിക്കുന്നത്.

കൂടാതെ പ്രതിദിനം സൗജന്യ ഇന്‍കമിങ്ങ്/ ഔട്ട്‌ഗോയിങ്ങ് കോളുകള്‍, 100എസ്എംഎസ്,1.5ജിബി ഡാറ്റ എന്നിവ ലഭിക്കുന്നു.

അതേസമയം ചില ഉപഭോക്താക്കള്‍ക്ക് ഇതേ പ്ലാന്‍ 56 ദിവസത്തെ വാലിഡിറ്റിയിലും, ചില ഉപഭോക്താക്കള്‍ക്ക് 70 ദിവസത്തെ വാലിഡിറ്റിയിലും മറ്റു ചിലര്‍ക്ക് 84 ദിവസത്തെ വാലിഡിറ്റിയിലുമാണ് ലഭ്യമാവുക.

ഐഡിയയുടെ പുതിയ ഉപഭോക്താക്കള്‍ക്കും നിലവിലുള്ളവര്‍ക്കും ഓഫര്‍ ലഭിക്കും.

Top