കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച് ഐഡിയയും..

idea

വോഡാഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന് അറിയപ്പെടുന്ന ഐഡിയ പുതിയ പ്രീപെ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 149 രൂപയുടെ പ്ലാനാണ് ഐഡിയ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ കോംബോ പാക്ക് തിരഞ്ഞെടുത്ത സര്‍ക്കിളുകളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ മാത്രമാണ് ലഭ്യമാവുക.

149 രൂപ പ്ലാനില്‍ 33 ജിബി ഡേറ്റയാണ് മൊത്തത്തില്‍ ലഭിക്കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മൊത്തത്തില്‍ 2800 എസ്എംഎസ് ലഭിക്കുന്നു. പ്രതിദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ് സൗജന്യ കോള്‍.

Top