വിപണി പിടിച്ചടക്കുവാന്‍ പുതിയ ഓഫറുമായി ഐഡിയ വീണ്ടും രംഗത്ത്

idea

ന്യൂഡല്‍ഹി: വിപണി പിടിച്ചടക്കുവാന്‍ പുതിയ ഓഫറുമായി ഐഡിയ വീണ്ടും എത്തിയിരിക്കുകയാണ്. 109 രൂപയ്ക്ക് ഒരു ജിബി 4ജി അല്ലെങ്കില്‍ 3ജി ഡാറ്റയുമായാണ് ഐഡിയ എത്തുന്നത്. ഒപ്പം തന്നെ വോയ്‌സ് കോള്‍ പൂര്‍ണ്ണമായും ഫ്രീയായിരിക്കും. ഇതിന് പുറമേ 100 എസ്എംഎസും ദിവസവും ഫ്രീയായി ലഭിക്കും. രണ്ട് ആഴ്ചത്തേക്കാണ് ഈ ഓഫറിന്റെ കാലാവധി.

എന്നാല്‍ വോയിസ് കോള്‍ ദിവസം 250 മിനിറ്റായിരിക്കും. ആഴ്ചയില്‍ ഇത് 1000 മിനുട്ടുമായിരിക്കും. അതായത് ഓഫര്‍ കാലവധിയില്‍ 2000 മിനുട്ട് ഫ്രീകോള്‍ വിളിക്കാവുന്നതാണ്. അതിന് ശേഷമുള്ള കോളിന് സെക്കന്റിന് 1 പൈസ എന്ന നിരക്കില്‍ ഈടാക്കും.

ആദ്യഘട്ടത്തില്‍ ദില്ലി, തെലുങ്കാന, ബീഹാര്‍ എന്നിവിടങ്ങളിലായിരിക്കും ഈ ഓഫര്‍ ഐഡിയ ആദ്യം ലഭ്യമാക്കുക. ഇത്തരത്തില്‍ ഐഡിയ തങ്ങളുടെ 148 രൂപയുടെ ഓഫറും പരിഷ്‌കരിച്ചിട്ടുണ്ട്.Related posts

Back to top