199 രൂപയുടെ പ്ലാന്‍ പുതുക്കി ഐഡിയ അധിക ഡേറ്റ നല്‍കുന്നു

idea

ടെലികോം കമ്പനികള്‍ തമ്മിലുള്ള മത്സരം ശക്തമാകുന്നതിനിടെ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് ഐഡിയയും. ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഐഡിയയുടെ 199 രൂപയുടെ പ്ലാന്‍ പുതുക്കിയിരിക്കുകയാണ്. പുതുക്കിയ പ്ലാനില്‍ പ്രതിദിനം 2ജിബി 3ജി/4ജി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ പ്ലാനില്‍ 56ജിബി ഡേറ്റ ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

പ്ലാന്‍ വാലിഡിറ്റിക്ക് ഒരു മാറ്റവുമില്ല, 28 ദിവസം തന്നെയാണ് പുതുക്കിയ പ്ലാനിലും. നേരത്തെ ഈ പ്ലാനില്‍ പ്രതിദിനം 1.4ജിബി ഡേറ്റയായിരുന്നു. അങ്ങനെ മൊത്തത്തില്‍ 39.2ജിബി ഡേറ്റ മാത്രമാണ് ലഭിച്ചിരുന്നത്.

എന്നാല്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്കു മാത്രമാണ് ഈ പുതുക്കിയ പ്ലാന്‍ ലഭിക്കുന്നത്. മറ്റുളളവര്‍ 1.4ജിബി ഡേറ്റയില്‍ തന്നെ തുടര്‍ന്നു കൊണ്ടു പോകണം. ഡേറ്റ ഓഫര്‍ കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതി ദിനം 100എസ്എംഎസ് എന്നിവയും ഉണ്ട്. എന്നാല്‍ കോളുകള്‍ക്ക് ചില നിയന്ത്രണങ്ങളുണ്ട്. അതായത് പ്രതിദിനം 250 മിനിറ്റും പ്രതിവാരം 1000 മിനിറ്റുമാണ് സൗജന്യം. പരിധി കഴിഞ്ഞാല്‍ പ്രധാന ബാലന്‍സില്‍ നിന്നും പണം ഈടാക്കുന്നതാണ്.

ഐഡിയയുടെ 199 രൂപ പ്രീപെയ്ഡ് പ്ലാനിന് അര്‍ഹരാണോ എന്നറിയാന്‍ ‘മൈ ഐഡിയ ആപ്പ്’ തുറക്കുകയോ അല്ലെങ്കില്‍ കമ്പനിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.ഇതു കൂടാതെ ചില പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ഐഡിയയുടെ ക്യാഷ്ബാക്ക് ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നുണ്ട്.

Top