തീറ്റ മത്സരത്തിനിടെ വെള്ളം കുടിക്കാതെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു . .

idali

ചെന്നൈ: തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ തീറ്റ മത്സരത്തിനിടെ ഇഡ്ഡിലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. എസ് ചിന്നതമ്പിയാണ് മരിച്ചത്.

പൊങ്കലിനോടനുബന്ധിച്ച് തീറ്റമത്സരങ്ങള്‍ നടത്താറുണ്ടെങ്കിലും, ഇക്കുറി ആദ്യമായാണ് ഇഡ്ഡിലി തീറ്റ മത്സരം നടത്തിയത്. നേരത്തെ, മുളക്, പാവയ്ക്ക തുടങ്ങിയ ഭക്ഷണ സാധനങ്ങളായിരുന്നു തീറ്റ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

മൂന്ന് മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ പരമാവധി ഇഡ്ഡലി തിന്നണം എന്നാതായിരുന്നു മത്സരത്തിന്റെ ഘടന.

ചിന്നതമ്പി ഏകദേശം 12-ഓളം ഇഡ്ഡലി ഇതിനകം കഴിച്ചു കഴിഞ്ഞിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആംബുലന്‍സില്‍വെച്ചു വഴിമധ്യേ ചിന്നത്തമ്പി മരിക്കുകയായിരുന്നു.

Top